വായനദിനാചരണം

മട്ടാഞ്ചേരി: മൗലാന ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണത്തി​െൻറ ഭാഗമായി കിളിരൂർ രാധാ കൃഷ്ണൻ രചിച്ച 'കലാമും കുട്ടികളും' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എൻ.കെ.എം. ഷരീഫ് ചർച്ച ഉദ്ഘാടനം ചെയ്തു. ആസാദ് വനിതാ വേദി ചെയർപേഴ്സൺ ജി. ഉഷ അധ്യക്ഷത വഹിച്ചു. എസ്. അമീർ ഷാ, എം.ഒ. അർജുൻ, റഷീദ് പറമ്പത്ത്, ബഷീർ ഇരട്ടകുളം എന്നിവർ സംസാരിച്ചു. പള്ളുരുത്തി: ജോഷി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനദിനാഘോഷം അക്വിനാസ് കോളജ് മുൻ പ്രഫ. സി.ജെ. സേവ്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ. ഫെലിക്സ് അധ്യക്ഷത വഹിച്ചു. രാജഗിരി കോളജ് ലൈബ്രേറിയൻ പ്രഫ. ബേബി ജോണി, സി.എം. പൊന്നൻ, താര മനോജ്, ടി.കെ. ബാലൻ, എ.എ. അനിൽകുമാർ എന്നിവർ സംസാരിച്ചു. വൃക്ഷൈത്ത നടീൽ മട്ടാഞ്ചേരി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ വൃക്ഷൈത്ത നടീൽ പദ്ധതിക്ക് തുടക്കമായി. കൊച്ചി ബിഷപ് ഹൗസ് പരിസരത്ത് തൈ നട്ട് കൗൺസിലർ ജോസ് മേരി, മുൻ കൗൺസിലർ സി.ജെ. രമേശ് എന്നിവർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വിജയൻ അധ്യക്ഷത വഹിച്ചു. രാജു മാളിയേക്കൽ, കെ.ബി. അഷറഫ്, ബഷീർ ഇരട്ടക്കുളം, എം.സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.