ജനസേവയിലെ കുട്ടികളെ മെേട്രാ സ്​നേഹയാത്രയിൽനിന്ന് ഒഴിവാക്കി

ജില്ല സാമൂഹികക്ഷേമ വകുപ്പി‍​െൻറ പ്രതികാരമെന്ന് ആരോപണം ആലുവ: കൊച്ചി മെേട്രാ ആതുരാലായങ്ങളിെലയും അഗതിമന്ദിരങ്ങളിെലയും അന്തേവാസികൾക്ക് സംഘടിപ്പിച്ച സ്നേഹയാത്രയിൽ പങ്കെടുക്കാമെന്ന ജനസേവ ശിശുഭവനിലെ കുട്ടികളുടെ ആഗ്രഹം സഫലമായില്ല. ജില്ല സമൂഹികക്ഷേമ വകുപ്പ് യാത്രാനുമതി നിഷേധിച്ചതിനെ തുടർന്നാണിതെന്ന് ജനസേവ അധികൃതർ ആരോപിച്ചു. യാത്രയിൽ പങ്കെടുപ്പിക്കുന്നതിന് 60 പെൺകുട്ടികളും 84 ആൺകുട്ടികളുമടക്കം 144 പേർ ഇൗ മാസം 15ന് മെേട്രാ എച്ച്.ആർ അഡ്മിനിസ്േട്രഷൻ ആൻഡ് െട്രയിനിങ് ജനറൽ മാനേജർ ഡോ. എ.ജെ. അഗസ്‌റ്റിന്‌ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അവസാന നിമിഷം കുട്ടികളുടെ യാത്രാനുമതിക്കുള്ള ക്ലിയറൻസ് ജില്ല സാമൂഹികക്ഷേമ വകുപ്പിൽനിന്ന് ലഭിച്ചില്ല എന്ന കാരണത്താൽ ജനസേവയിലെ കുട്ടികളെ ഒഴിവാക്കുന്നു എന്ന ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിൽനിന്ന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.