കോൺഗ്രസ്​ എടത്തല മണ്ഡലം കമ്മിറ്റി യോഗം അലങ്കോലമായി

എടത്തല: . യു.ഡി.എഫ് നേതാക്കളുടെ മെട്രോ യാത്രയില്‍ പങ്കെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച നൊച്ചിമ സഹകരണ ഹാളില്‍ കൂടിയ യോഗമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. അജണ്ടയില്‍ ഇല്ലാത്ത ബൂത്ത് സംഗമങ്ങളെക്കുറിച്ച് മണ്ഡലം പ്രസിഡൻറ് സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഡി.സി.സി ബൂത്ത് പ്രസിഡൻറുമാരെ അംഗീകരിച്ചിട്ടില്ലെന്നും ഈ കാര്യത്തില്‍ ഡി.സി.സി നിശ്ചയിച്ച അന്വേഷണ കമീഷ‍​െൻറ റിപ്പോര്‍ട്ടില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ആ ചര്‍ച്ച വേണ്ടെന്നും എ വിഭാഗം വാദിച്ചു. ഇതിനെ ഐ വിഭാഗം ചോദ്യംചെയ്തതോടെ യോഗം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. കെ.പി.സി.സി തീരുമാന പ്രകാരം തെരഞ്ഞെടുപ്പ് നടത്തേണ്ടതിന് പകരം എടത്തലയില്‍ മണ്ഡലം പ്രസിഡൻറും കൂട്ടരും പ്രബല വിഭാഗത്തെ ഒഴിവാക്കി ബൂത്ത് കമ്മിറ്റികളുണ്ടാക്കുകയായിരുന്നു എന്ന് എ വിഭാഗം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി.സി.സി തീരുമാനം അനുസരിച്ച് ഭാരവാഹികളായ കെ.കെ. ജിന്നാസ്, മുഹമ്മദ് ഷിയാസ് എന്നിവര്‍ കഴിഞ്ഞ മാസം എടത്തല രാജീവ് ഗാന്ധി ഹാളില്‍ എടത്തലയിലെ മുഴുവന്‍ ബൂത്തുകളില്‍നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തിൽ ഡി.സി.സിയുടെ അന്തിമ തീരുമാനമേ അംഗീകരിക്കൂ എന്നാണ് എ ഗ്രൂപ് വാദം. എന്നാല്‍, ബൂത്ത് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാത്തിടത്തോളം അതുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് ഐ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.