പൊലീസ് തേർവാഴ്ചയെ ന്യായീകരിക്കാനാണ്​ തീവ്രവാദ ആരോപണം ഉന്നയിക്കുന്നത്​^ പി.ഡി.പി.

പൊലീസ് തേർവാഴ്ചയെ ന്യായീകരിക്കാനാണ് തീവ്രവാദ ആരോപണം ഉന്നയിക്കുന്നത്- പി.ഡി.പി. (EC+EP) കൊച്ചി: പുതുവൈപ്പ് സമരത്തെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ. ജനകീയ സമരത്തെ തീവ്രവാദ ആരോപണത്തിലൂടെ മറികടക്കാനാണ് അധികാരികളുടെ ശ്രമം. നരനായാട്ടിന് നേതൃത്വം കൊടുക്കുന്ന െഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ്ചന്ദ്രയെ സസ്പെൻഡ് ചെയ്ത് കേസെടുക്കണം. പുതുവൈപ്പ് സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡൻറുമാരായ വിശ്വനാഥൻ വൈപ്പിൻ, ടി.പി. ആൻറണി, ജില്ല ജോയൻറ് സെക്രട്ടറി മെഹബൂബ് കൊച്ചി, മണ്ഡലം ഭാരവാഹികളായ എ.കെ. ഫസലു, മുജീബ് പുന്നിലത്ത്, അസ്ലം നെട്ടൂർ, ഫൈസൽ കടൂപ്പാടം, പി.സി.എഫ് ജില്ല സെക്രട്ടറി മുഹമ്മദാലി പേങ്ങാട്ടുശ്ശേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.