പരിപാടികൾ ഇന്ന്​

എറണാകുളം ഹോട്ടൽ ഇൻറർനാഷനൽ: ഇൻഷുറൻസ് വിപണനം -ദേശീയ സെമിനാർ -രാവിലെ 10.00 എളമക്കര പ്ലേ ഗ്രൗണ്ട് റോഡ് കൂട്ടുകുടുംബം: ആരോഗ്യ ബോധവത്കരണ ക്ലാസും ഹോമിയോ പനിമരുന്ന് വിതരണവും -രാവിലെ 10.00 എസ്.സി.എസ്. മേനോൻ അനുസ്മരണം കൊച്ചി: എസ്.സി.എസ് മേനോൻ അനുസ്മരണം ബുധനാഴ്ച വൈകീട്ട് 4.30ന് അയ്യപ്പൻകാവ് ടാറ്റ വർക്കേഴ്സ് ഒാഫിസിൽ ചേരും. എം.എൽ.എമാരായ ഹൈബി ഇൗഡൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, മേയർ സൗമിനി ജയിൻ എന്നിവർ പെങ്കടുക്കും. അഷ്ടബന്ധ സഹസ്രകലശ നിറവിൽ അഞ്ചുമന ക്ഷേത്രം ഇടപ്പള്ളി: അഞ്ചുമന ദേവീക്ഷേത്രത്തിൽ അഷ്ടബന്ധ സഹസ്രകലശം തുടങ്ങി. തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടാണ് മുഖ്യകാർമികത്വം. 20ന് സുബ്രഹ്മണ്യസ്വാമിക്ക് നവകലശാഭിഷേകം, 21ന് ആമേട മംഗലത്തുമന ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാഗസേങ്കതത്തിൽ നവകലശാഭിഷേകവും നൂറുംപാലും, ശശി നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തിൽ ഭദ്രകാളിദേവിക്കും 22ന് അന്നപൂർണേശ്വരീദേവിക്കും 25 കലശാഭിഷേകങ്ങളും 23ന് ഹനുമാൻ സ്വാമിക്കും ബ്രഹ്മരക്ഷസിനും 24ന് ഗുരു, ഹിഡുംബസ്വാമി, അറുകൊല എന്നീ ഉപദേവന്മാർക്കും കലശാഭിഷേകങ്ങളും ഭുവനേശ്വരീദേവിക്ക് തത്ത്വകലശാഭിഷേകവും നടക്കും. സമാജം പ്രസിഡൻറ് കെ.എൻ. സജീവൻ, ജനറൽ സെക്രട്ടറി പി.ബി. സതീശൻ, കൺവീനർ കെ.കെ. പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.