കോതമംഗലം: ഗതാഗത തിരക്കേറിയ റോഡിന് സമീപം . കോതമംഗലം സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് സമീപത്തെ പുറമ്പോക്കിൽനിന്ന പാഴ്മരം വെട്ടിമാറ്റുമ്പോഴാണ് അപകടം. റോഡിലൂടെ വരുകയായിരുന്ന കാറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു. തലനാരിഴക്കാണ് വൻ അപകടം വഴിമാറിയത്. മഴക്കാലത്ത് മരം ഒടിഞ്ഞുവീണ് അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വെട്ടിമാറ്റിയത്. കോതമംഗലം വില്ലേജ് ഓഫിസിലെ ജീവനക്കാരെൻറ സാന്നിധ്യത്തിലാണ് തൊഴിലാളി മരത്തിൽ കയറിയത്. തുടർന്ന് മെഷീൻ വാളുകൊണ്ട് മരം വെട്ടി ഇടുകയായിരുന്നു. അതേസമയം, റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കാതിരുന്നതാണ് മരം കാറിൽ വീഴാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.