റമദാൻ പുണ്യചിന്തകൾകൊണ്ട് ജീവിതത്തെ ശുദ്ധീകരിക്കാനുള്ള കാലം ^കടന്നപ്പള്ളി

റമദാൻ പുണ്യചിന്തകൾകൊണ്ട് ജീവിതത്തെ ശുദ്ധീകരിക്കാനുള്ള കാലം -കടന്നപ്പള്ളി കളമശ്ശേരി: റമദാൻ പുണ്യചിന്തകൾകൊണ്ട് ജീവിതത്തെ ശുദ്ധീകരിക്കാനുള്ള കാലമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കളമശ്ശേരി പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മതവിഭാഗങ്ങളുമായി സൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ സംഗമം പ്രചോദനം നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ.എം.ജെ ജില്ല വൈസ് പ്രസിഡൻറ് എ. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. റമദാൻ പ്രഭാഷണം സലാഹുദ്ദീൻ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.പി. അലി സഖാഫി അൽഅസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ എ.ടി.സി. കുഞ്ഞുമോൻ, എ.എ. പരീത്‌, സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എ. സക്കീർ ഹുസൈൻ, സി.എ. ഹൈദ്രോസ് ഹാജി, ഡോ.എ.ബി. അലിയാർ എന്നിവർ സംസാരിച്ചു. മതപഠന ക്ലാസിന് റഷീദ് സഖാഫി നേതൃത്വം നൽകി. എം.എം. അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും എ.എം. അഷറഫ് നന്ദിയും പറഞ്ഞു. ' (ഫോട്ടോ) er1 kalamassery1 കളമശ്ശേരിയിൽ കെ.എം.ജി സംഘടിപ്പിച്ച ഇഫ്താർ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.