വായനദിന- പക്ഷാചരണത്തിന് നാളെ തുടക്കം: ജില്ലതല ഉദ്ഘാടനം ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാറും വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന വായനദിന- വായനപക്ഷാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30ന് ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എച്ച്.എസ്.എസില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള ദേവദത്ത് ജി. പുറക്കാട് സ്മാരക അവാര്‍ഡ് പറവൂര്‍ പബ്ലിക് ഗ്രന്ഥശാല ലൈബ്രേറിയന്‍ കെ. ഉണ്ണികൃഷ്ണന് മന്ത്രി സമ്മാനിക്കും. ജില്ലയിലെ മികച്ച സ്‌കൂള്‍ ലൈബ്രേറിയനായി െതരഞ്ഞെടുത്ത കായംകുളം ബോയ്‌സ് എച്ച്.എസിലെ സൈന ബീവിയെയും മികച്ച സ്‌കൂള്‍ ലൈബ്രറിയായി െതരഞ്ഞെടുത്ത പറവൂര്‍ ഗവ. എച്ച്.എസ്.എസിനെയും കെ.സി. വേണുഗോപാല്‍ എം.പി. ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ വീണ എൻ. മാധവന്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കല്ലേലി രാഘവന്‍പിള്ള വായനദിന സന്ദേശവും ചുനക്കര ജനാര്‍ദനന്‍ നായര്‍ പി.എൻ. പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തും. നഗരസഭ അംഗം എ.എം. നൗഫൽ, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍പിള്ള, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ ഇ. മുഹമ്മദ് കുഞ്ഞ്, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനൻ, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, കുടുംബശ്രീ ജില്ല കോ-ഓഡിനേറ്റര്‍ വി.ജെ. വര്‍ഗീസ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ നാട്ടുവെളിച്ചം പ്രതാപൻ, പ്രിന്‍സിപ്പല്‍ മേരി കുഞ്ചാണ്ടി, ഹെഡ്മിസ്ട്രസ് വി.ആർ. ഷൈല, എസ്.എം.സി പ്രസിഡൻറ് പി.യു. ശാന്താറാം, അസിസ്റ്റൻറ് എഡിറ്റര്‍ എ. അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, പഞ്ചായത്ത് വകുപ്പ്, ലൈബ്രറി കൗണ്‍സിൽ, കുടുംബശ്രീ, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ, സാക്ഷരത മിഷന്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പക്ഷാചരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.