'പ്രിയപ്പെട്ട സഹോദരന്മാരേ'; സദസ്സിനെ കൈയിലെടുത്ത്​ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും

കൊച്ചി: മലയാളത്തിൽ പ്രസംഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും സദസ്സിനെ കൈയിലെടുത്തു. കൊച്ചി മെട്രോ ഉദ്ഘാടന വേദിയിലായിരുന്നു ഇരുവരുടെയും മലയാളം പ്രസംഗം. ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 'എ​െൻറ പ്രിയപ്പെട്ട സഹോദരന്മാരേ, കൊച്ചി മെട്രോ ഉദ്ഘാടനത്തി​െൻറ പ്രൗഢഗംഭീരമായ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കൊച്ചിക്കാരെപ്പോലെതന്നെ ഞാനും സന്തോഷിക്കുന്നു, അഭിമാനം കൊള്ളുന്നു' എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രസംഗം ആരംഭിച്ചത് മലയാളത്തിലാണ്. 'കേരളത്തിലെ എല്ലാവർക്കും എ​െൻറ നമസ്കാരം' എന്ന് തുടങ്ങിയ അദ്ദേഹം മെട്രോക്ക് ആശംസകളും മലയാളത്തിൽ അറിയിച്ചു. ഇരുവരുടെയും മലയാളം ആളുകളിൽ കൗതുകമുണർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.