വികസനകാര്യത്തിൽ കേന്ദ്രത്തിന്​ പോസിറ്റിവ്​ സമീപനം ^മുഖ്യമ​ന്ത്രി

വികസനകാര്യത്തിൽ കേന്ദ്രത്തിന് പോസിറ്റിവ് സമീപനം -മുഖ്യമന്ത്രി കൊച്ചി: കേരളത്തി​െൻറ വികസനകാര്യത്തിൽ കേന്ദ്രത്തിൽനിന്ന് പോസിറ്റിവ് സമീപനമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും സംസ്ഥാനവും യോജിച്ച് നടപ്പാക്കിയ പദ്ധതികളിലൂടെ വികസനകാര്യത്തിൽ കേരളത്തിന് ഏറെ മുന്നേറാനായെന്നും കൊച്ചി മെേട്രാ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിന് തയാറായപ്പോൾ പ്രധാനമന്ത്രിതന്നെയാണ് അത് നിർവഹിക്കേണ്ടതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് യാഥാർഥ്യമാക്കിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നുതന്നെയായിരുന്നു പൊതുധാരണ. തിരക്കിട്ട പരിപാടികൾക്കിടയിലും സമയം കണ്ടെത്തി മെട്രോ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി മറ്റുകാര്യങ്ങളിലേക്ക് കടന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിൽ നിരാശ തോന്നിയിരുന്നു. എങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നിച്ചാണ് മുന്നോട്ടുനീങ്ങിയത്. കൊച്ചി മെട്രോ കൊച്ചിയുടേതുമാത്രമല്ല, സംസ്ഥാന സർക്കാറി​െൻറ അഭിമാന പദ്ധതിയാണ്. രാജ്യത്തി​െൻറ ആകെ സംഭാവനയാണത്. വികസനസ്വപ്നത്തി​െൻറ സാക്ഷാത്കാരമാണത്. വികസനമെന്ന അജണ്ടയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതെങ്കിലും വിഭവശേഷി കുറഞ്ഞ കേരളത്തിന് മുന്നേറണമെങ്കിൽ കേന്ദ്രസഹായം നന്നായി ലഭിക്കണം. ഏതു വികസനപ്രവർത്തനവും കേരളത്തിന് സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന സന്ദേശമാണ് കൊച്ചി മെട്രോ നൽകുന്നത്. നാടിനും രാജ്യത്തിനും ഗുണം ചെയ്യുന്ന വികസനത്തിന് എല്ലാവരും ഒന്നിച്ചുനിൽക്കണം. വികസനം വരുേമ്പാൾ ചിലർക്ക് ചില വിഷമതകൾ നേരിടേണ്ടിവരും. വികസനത്തി​െൻറ പേരിൽ വിഷമത അനുഭവിക്കുന്നവർക്ക് മതിയായ പുനരധിവാസവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ ബാധ്യസ്ഥവുമാണ്. ഇൗ ബാധ്യത നിറവേറ്റിയിട്ടും എതിർപ്പുകളുയർന്നാൽ വികസനത്തിനുവേണ്ടി പ്രതിബന്ധങ്ങൾ നീക്കി മുന്നോട്ട് പോവുകതന്നെ ചെയ്യും. നല്ല ഏതുനിർദേശവും സ്വീകരിക്കാൻ സർക്കാർ തയാറാണ്. എന്നാൽ, വിമർശനങ്ങൾക്കുവേണ്ടി വിമർശനമരുത്. അത്തരം വിമർശനങ്ങളിലൂടെ സർക്കാറിനെ വെല്ലുവിളിക്കാനുമാകില്ല. അതേസമയം, വികസനത്തി​െൻറ പേരിൽ പ്രകൃതിക്ക് കോട്ടമുണ്ടാകാതിരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആറന്മുളയടക്കം ചില പദ്ധതികളെ എതിർത്തിട്ടുണ്ട്. എന്നാൽ, അതു വികസനത്തിന് എതിരായിട്ടല്ല. പരിസ്ഥിതി സംരക്ഷണത്തി​െൻറ-മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.