പഴ്​സ്​ പുറത്തേക്ക്​ വീണു; യുവാവ്​ ചങ്ങല വലിച്ച്​ ട്രെയിൻ നിർത്തി

കായംകുളം. പഴ്‌സ് പുറത്തേക്ക് വീണതിനെ തുടർന്ന് യുവാവ് ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ശനിയാഴ്ച രാവിലെ ഏേഴാടെയായിരുന്നു സംഭവം. ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് വരുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിൽ യാത്രചെയ്ത കൊല്ലം സ്വദേശി മനുവി​െൻറ പഴ്‌സ് ശുചിമുറിയിൽെവച്ച് താഴേക്ക് വീഴുകയായിരുന്നു. ഐഡി കാർഡ്, എ.ടി.എം കാർഡ്, ഡ്രൈവിങ് ലൈസൻസ്, പണം എന്നിവ പഴ്‌സിലുണ്ടായിരുന്നതിനാൽ ഉടൻതന്നെ ട്രെയിൻ ചങ്ങല വലിച്ച് നിർത്തിയ ശേഷം പാളത്തിലൂടെ ഏറെ ദൂരം നടന്നുനോക്കിയെങ്കിലും കിട്ടിയില്ല. പത്തു മിനിറ്റിനുശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. മനു പാളത്തിലൂടെ നടന്ന് റെയിൽവേ സ്റ്റേഷൻവരെ എത്തിയെങ്കിലും പഴ്‌സ് കണ്ടെത്താനായില്ല. ട്രെയിൻ പിടിച്ചിടാൻ ഇടയാക്കിയ യുവാവിനെതിരെ കേസെടുത്തതായി ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.