കുമ്മനത്തിെൻറ മെേട്രായാത്ര ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി -കെ.സി. വേണുഗോപാൽ ആലപ്പുഴ: മെേട്രാ െറയിൽ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും അടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെയും കൂട്ടി പ്രധാനമന്ത്രി നടത്തിയ യാത്ര ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളെ ഒഴിവാക്കി പാർട്ടി നേതാവിെനയും കൂട്ടി നടത്തിയ യാത്രയിലൂടെ മോദിയുടെ ഏകാധിപത്യ പ്രവണതയാണ് വ്യക്തമാകുന്നത്. പാർലമെൻറ് സമ്മേളനങ്ങളിൽനിന്ന് മാറിനിന്നും ഔദ്യോഗിക പരിപാടികളിൽനിന്നുംം ജനപ്രതിനിധികളെ ഒഴിവാക്കിയും മോദി ഇന്ത്യൻ ജനാധിപത്യത്തിെൻറ ധ്വംസകനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.