തിരുമാറാടി പഞ്ചായത്ത്​ ഓഫിസ് മന്ദിരം തുറന്നു

കൂത്താട്ടുകുളം: പഞ്ചായത്തുകളിൽ പദ്ധതി നിർവഹണം ആഗസ്റ്റിൽ തുടങ്ങുമെന്ന് മന്ത്രി കെ.ടി. ജലീൽ. തിരുമാറാടി പഞ്ചായത്ത് ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1200 പഞ്ചായത്തും പദ്ധതി സമർപ്പിച്ച് അംഗീകാരം നേടി. ജൂലൈ അവസാനം ടെൻഡറും ആഗസ്റ്റിൽ പണികളും തുടങ്ങണം. ആദ്യമായാണ് ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടായത്. ഗുണനിലവാരം പരിശോധിക്കാൻ കഴിയണം. ജീവനക്കാരുടെ സഹകരണം പൂർണമായും ഉറപ്പാക്കണം. ജനങ്ങൾക്ക് പരാതി നൽകാൻ പഞ്ചായത്തുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. എം.എൽ.എ ഉൾപ്പെടെയുള്ള ജനകീയ സമിതികൾ പരാതി പരിശോധിക്കുമെന്നും കെ.ടി. ജലീൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ജോസ് കെ. മാണി എംപിയും ഫ്രണ്ട് ഓഫിസ് അനൂപ് ജേക്കബ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. എം.ജെ. ജേക്കബ് ഫോട്ടോ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ജെയ്സൺ ജോസഫ്, മുണ്ടക്കയം സദാശിവൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. തുളസി, ജോഷി സ്കറിയ, സുഷമ മാധവൻ, അനിൽ ചെറിയാൻ, കെ.കെ. അബ്രഹാം, സിനു എം. ജോർജ്, സാജു മടക്കലിൽ, ജെസി ജോണി, പുഷ്പലത രാജു, വി.സി. കുര്യാക്കോസ്, സാജു ജോൺ, കെ.ആർ. പ്രകാശ്, രമ മുരളീധര കൈമൾ, പ്രശാന്ത് പ്രഭാകരൻ, ലിസി റജി, ജോൺസൺ വർഗീസ്, സ്മിത ബൈജു, രഞ്ജിത് ശിവരാമൻ, കെ.എസ്. മായ, മേഴ്സി ജോർജ്, ലിസി രാജൻ, ഡി.പി.സി കെ.ജെ. ജോയി, സെക്രട്ടറി ഷീലാകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.