പ്രധാനമന്ത്രിക്ക്​ പി.സി. തോമസ്​ റബർ ഇല സമ്മാനിച്ചു

കൊച്ചി: വിമാനമിറങ്ങി വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ ദേശീയസമിതി അംഗവുമായ പി.സി. തോമസ് റബർ മരത്തി​െൻറ ഇല നൽകി. എന്താണിതെന്നറിയാൻ പ്രധാനമന്ത്രി കാതോർത്തപ്പോൾ രൂക്ഷമായ വിലയിടിവ് മൂലം റബർ കർഷകരും മറ്റു കർഷകരും വിഷമത്തിലാണെന്ന് തോമസ് പറഞ്ഞു. പ്രധാനമന്ത്രി തോമസി​െൻറ പൂച്ചെണ്ടും പ്രത്യേകതയുള്ള സമ്മാനമായ ഇലയും ഏറ്റുവാങ്ങി. പനമ്പുകാട് വീണ്ടും പൊക്കാളിയുടെ പച്ചപ്പിലേക്ക് മുളവുകാട്: കാൽ നൂറ്റാണ്ടിലധികം തരിശായിക്കിടന്ന മുളവുകാട് പഞ്ചായത്തിലെ പനമ്പുകാട്-വല്ലാർപാടം മേഖലയിലെ കൂനന്തോട് പ്രദേശത്ത് 10 ഹെക്ടറോളം വരുന്ന പാടശേഖരത്തിൽ 17 ഏക്കറിൽ പൊക്കാളി നെൽകൃഷി ആരംഭിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും സഹായത്തോടെ പൊൻകതിർ പാടശേഖര സമിതിയാണ് കൃഷിയിറക്കിയത്. പ്രത്യേക രീതിയിൽ കെട്ടിവെച്ച് മുളപ്പിച്ച പൊക്കാളി നെൽ വിത്താണ് വൈറ്റില -6, പാടത്ത് കിളച്ചു തയാറാക്കിയ കണ്ണികളിൽ (കൂന) വിതറി മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻറ് പി.എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സോന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, കെ.ജി. മനോജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബെന്നി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. ഇന്ദിര, ദീപ്തി സാജൻ, എം.ആർ. രാജീവ് അംഗങ്ങളായ എൽസി ജോർജ്, റോസ്മേരി മാർട്ടിൻ, മിനിപോൾ, ബോണി അരൂജ, പി.ആർ. ശശി, കൃഷി ഒാഫിസർ ഷെറോൺ ഫെർണാണ്ടസ്, കാർഷിക വികസന സമിതി അംഗങ്ങളായ ടെഡി മ​െൻറസ്, ഷാനവാസ്, വിശ്വനാഥൻ തുടങ്ങിയവരും സംസാരിച്ചു. കൃഷി അസിസ്റ്റൻറുമാരായ ആർ. ചന്ദ്രശേഖർ, കെ.എം. സുനിൽ എന്നിവരും നിരവധി കർഷകരും കർഷക തൊഴിലാളികളും നാട്ടുകാരും പെങ്കടുത്തു. പാടശേഖരസമിതി സെക്രട്ടറി ടി.കെ. ഷൈല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.