'ജനപക്ഷ സംഗമം'

കൊച്ചി: സംസ്ഥാന സർക്കാറി​െൻറ ജനപക്ഷ നിലപാടുകളെ പിന്തുണക്കുക, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, വിദ്യാഭ്യാസം-സർവിസ് മേഖല ജനോപകാരപ്രദമാക്കുക, നവകേരള മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷ​െൻറ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും കാക്കനാട് സിവിൽസ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി. പീറ്റർ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എൻ. മിനി, കെ.എം.സി.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.സി. ഹർഷഹരൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ. അൻവർ സ്വാഗതവും കെ.ജി.ഒ.എ ജില്ല സെക്രട്ടറി പി.ബി. ജഗദീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.