ഡോ. എം.സി. ദിലീപ്​കുമാറിന്​ യാത്രയയപ്പ്​

കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പദവിയിൽനിന്ന് വിരമിക്കുന്ന ഡോ. എം.സി. ദിലീപ്കുമാർ എല്ലാ വിഭാഗം ആളുകളെയും ഒരുപോലെ കണ്ട വ്യക്തിയായിരുന്നുവെന്ന് മടവൂർ വാസുദേവൻ നായർ അഭിപ്രായപ്പെട്ടു. കേരള ദർശനവേദിയുടെയും സ​െൻറ്തെരേസാസ് കോളജി​െൻറയും സംയുക്താഭിമുഖ്യത്തിൽ േഡാ. എം.സി. ദിലീപ്കുമാറിന് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് ഡയറക്ടർ റവ. സിസ്റ്റർ വിനീത അധ്യക്ഷത വഹിച്ചു. തൃശൂർ ഭദ്രാസനാധിപൻ ഏലിയാസ് മാർ അത്തനാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈബി ഇൗഡൻ എം.എൽ.എ, മുൻ എം.പി പി.രാജീവ്, ചോയ്സ് സ്കൂൾ ഡയറക്ടർ ജോസ് തോമസ്, കേരള ദർശനവേദി ചെയർമാൻ എ.പി. മത്തായി, പ്രിൻസിപ്പൽ ഡോ. എം. സജിമോൾ അഗസ്റ്റിൻ, കൊച്ചിൻ കോളജ് മുൻ പ്രിൻസിപ്പൽ ആർ.വി. കിളികാർ, കുമ്പളം രവി എന്നിവർ പെങ്കടുത്തു. ഡോ. എം.സി. ദിലീപ്കുമാർ മറുപടി പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.