മഹാത്മ പബ്ലിക്​ സ്കൂൾ; പിരിച്ചുവിട്ട അധ്യാപികമാര​ുടെ സത്യഗ്രഹസമരം തുടരുന്നു

മാന്നാർ: ചെന്നിത്തല മഹാത്മ പബ്ലിക് സ്കൂളിൽനിന്ന് മുന്നറിയിപ്പില്ലാതെ മാർച്ച് 31ന് മാനേജ്മ​െൻറ് പിരിച്ചുവിട്ട അധ്യാപികമാർ ആരംഭിച്ച സത്യഗ്രഹസമരം അഞ്ചുദിവസം പിന്നിട്ടു. 20 വർഷമായി ജോലിചെയ്യുന്ന തങ്ങൾ ഇതുവരെ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല എന്നിരിക്കെ 'കരാർ ജീവനക്കാരായ നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു' എന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് നൽകിയതെന്ന് അവർ ചൂണ്ടിക്കാട്ടി. വെക്കേഷൻ സാലറിയും പി.പി ആനുകുല്യവും കൈപ്പറ്റിക്കൊണ്ടിരുന്നു. മനഃപൂർവം പിരിച്ചുവിടുന്നതിനുവേണ്ടി അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ രക്ഷാകർത്താക്കൾക്കോ വിദ്യാർഥികൾക്കോ അധ്യാപകർക്കോ സൂചന നൽകാതെ നിർത്തലാക്കി. വർഷങ്ങളായി കണക്ക് അവതരിപ്പിക്കാതെ എങ്ങനെ നഷ്ടത്തിലാണെന്ന് പറയാൻ കഴിയുമെന്ന് സമരക്കാർ ചോദിക്കുന്നു. സാമ്പത്തികബാധ്യതകൾ ഉള്ളപ്പോൾ നിലവിലുണ്ടായിരുന്ന ക്ലർക്കിനെ തൽസ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളിനെ നിയമിക്കുകയും പ്രസവാവധിയിൽ പ്രവേശിച്ച ടീച്ചറിന് പകരം എടുത്തയാളെ സ്ഥിരപ്പെടുത്തുകയും ചെയ്തു. ജൂൺ ഒന്നിന് അധ്യാപകർ സ്കൂളിലെത്തി പൊലീസ് അധികാരികളുടെ സാന്നിധ്യത്തിൽ മാനേജ്മ​െൻറുമായി ചർച്ച നടത്തി. 10 ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് അറിയിച്ചെങ്കിലും ഒരുവിവരവും അറിയിക്കാത്ത സാഹചര്യത്തിലാണ് 12 മുതൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. അന്നുതന്നെ മാനേജ്മ​െൻറ് സമ്മർദം ചെലുത്തി പന്തൽ പൊളിപ്പിച്ചു. 13ന് കോൺഗ്രസ് നേതാക്കളും മാനേജ്മ​െൻറും സ്റ്റാഫ് പ്രതിനിധിയുംകൂടി നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്ന് പൂർവവിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ പന്തൽ പുനഃസ്ഥാപിച്ചാണ് സമരം ശക്തമാക്കിയത്. ഹോമിയോ മരുന്ന് വിതരണം ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.എ. രുക്മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, കെ.എൻ. അശോക് കുമാർ, സി.കെ. ജയലക്ഷ്മി, സുജിത്ത് എന്നിവർ സംസാരിച്ചു. ഡോ. ലക്ഷ്മി ക്ലാസെടുത്തു. (ചിത്രം എ.കെ.എൽ 50) െഡങ്കിപ്പനി പ്രതിരോധപ്രവർത്തനം; പ്രത്യേക ഗ്രാമസഭ വള്ളികുന്നം: െഡങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന് ഇലിപ്പക്കുളം ചൂനാട് വാർഡിൽ പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്തു. പഞ്ചായത്ത് അംഗം ജി. രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഒാഫിസർ ഡോ. രശ്മി അധ്യക്ഷത വഹിച്ചു. കെ. മണിയമ്മ, കെ.വി. അരവിന്ദാക്ഷൻ, മഠത്തിൽ ഷുക്കൂർ, താഹിർ, ഷാജഹാൻ, പ്രവീൺ, സുനിൽകുമാർ, ഷജില എന്നിവർ സംസാരിച്ചു. പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ തീരുമാനിച്ചു. (ചിത്രം എ.കെ.എൽ 51)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.