സമഗ്ര വിദ്യാഭ്യാസ പദ്ധതി; സംഘാടകസമിതിയായി പ്രഖ്യാപനം ജൂലൈ 14ന്

മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ സംഘാടകസമിതി രൂപവത്കരിച്ചു. വാഴപ്പിള്ളി ഭാരത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണയോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ആർ. ജനാർദനൻ പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ, നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻറ്മാരായ വള്ളമറ്റം കുഞ്ഞ്, ലത ശിവൻ, ലീല ബാബു, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ ടി.കെ. വിജയകുമാർ, എ.ഇ.ഒമാരായ ബി.ജി. ഉണ്ണികൃഷ്ണൻ, എ.സി. മനു, സി.എൻ. കുഞ്ഞുമോൾ, കെ.എസ്. ബിജോയി, ഉല്ലാസ് ചാരുത, കുമാർ കെ.മുടവൂർ എന്നിവർ സംസാരിച്ചു. സമഗ്ര വിദ്യാഭ്യാസപദ്ധതികളുടെ പ്രഖ്യാപനവും പ്രതിഭസംഗമവും ജൂലൈ 14ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സംഘാടകസമിതി ഭാരവാഹികൾ: ജോയ്സ് ജോർജ് എം.പി, എൽദോ എബ്രഹാം എം.എൽ.എ(മുഖ്യരക്ഷാ) മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ഗോപി കോട്ടമുറിക്കൽ, ബാബു പോൾ, ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഡോളി കുര്യാക്കോസ്, കെ.ടി. അബ്രഹാം(രക്ഷാ), ജില്ല പഞ്ചായത്ത് അംഗം എൻ.അരുൺ (ചെയർ) എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ ടി.കെ. വിജയകുമാർ(ജന. കൺ). ലോഗോയും പേരും ക്ഷണിക്കുന്നു മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് സ്കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്ന് ലോഗോയും പേരും ക്ഷണിക്കുന്നു. ഈ മാസം 22-നകം മൂവാറ്റുപുഴ ബി.ആർ.സിയിൽ ലോഗോയും പേരും എത്തിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോക്കും പേരിനും പ്രതിഭസംഗമത്തിൽ സമ്മാനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.