വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് വാര്‍ഷികം

മാവേലിക്കര: വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര യൂനിറ്റ് വാര്‍ഷികം സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജോസഫ്‌ ജോണ്‍ അധ്യക്ഷത വഹിച്ചു. സി. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. നന്ദകുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജോസഫ്‌ ജോണ്‍ (രക്ഷ), പി.എന്‍.വി. മാത്യു വര്‍ഗീസ് (പ്രസി), ശശിധരന്‍പിള്ള, സി. അജയകുമാര്‍, സക്കീർ ഹുസൈന്‍ (വൈസ് പ്രസി), അജിത് കണ്ടിയൂര്‍ (ജന. സെക്ര), ജോര്‍ജ് വര്‍ഗീസ്, കിഷോര്‍കുമാര്‍, കെ.ജെ. യേശുദാസ് (സെക്ര), ഹുസൈന്‍ (ട്രഷ), യൂത്ത് വിങ്: രഞ്ജിത് സിറ്റി (പ്രസി), സൈനുദ്ദീന്‍ (സെക്ര), അനീഷ് നാഷനല്‍ (ട്രഷ). മെഡിക്കൽ യൂനിറ്റ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും നാളെ ഹരിപ്പാട്: ഹിദായത്തുൽ ഇസ്ലാം സംഘം സാധുസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വന്ദികപ്പള്ളി ജങ്ഷനിൽ മെഡിക്കൽ യൂനിറ്റ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചിങ്ങോലി പഞ്ചായത്ത് പ്രസിഡൻറ് എച്ച്. മുഹമ്മദ് നിസാദ് അധ്യക്ഷത വഹിക്കും. വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447553478, 9847831787.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.