കാലടി: സ്ഥാനമൊഴിയുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ നൽകി. കാലടി സെൻറ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്തു. അങ്കമാലി എം.എൽ.എ റോജി എം. ജോൺ അധ്യക്ഷത വഹിച്ചു. കാലടിയുടെ ഉപഹാരം സംഘാടക സമിതി കോഒാഡിനേറ്റർമാരായ ടി.പി. ജോർജും കെ.ആർ. സന്തോഷ്കുമാറും ചേർന്ന് സമ്മാനിച്ചു. ടോളിൻസ് ഗ്രൂപ്പിെൻറ ഉപഹാരം എം.ഡി. എബ്രഹാം കുരുവിള വൈസ് ചാൻസലർക്ക് സമ്മാനിച്ചു. എം.എൽ.എമാരായ പി.ടി. തോമസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എ പി.ജെ. ജോയ്, അങ്കമാലി ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, കാലടി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി, ശ്രീ ശങ്കര കൾചറൽ അക്കാദമി ചെയർമാൻ ശ്രീമൂലനഗരം മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു പരമേശ്വരൻ, ടൗൺ ജുമാമസ്ജിദ് ഇമാം അബ്ബാസ് അൽ ഹസ്നി, സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ അൽഫോൺസ വർഗീസ്, അനിമോൾ ബേബി, എം.പി. ലോനപ്പൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സാംസൺ ചാക്കോ, ശാരദ മോഹൻ, പ്രഫ.സി.പി. ജയശങ്കർ തുടങ്ങി വിവധ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ സംഘടന പ്രതിനിധികൾ സംസാരിച്ചു. വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.