ആലപ്പുഴ: വൃക്കരോഗിയായ ഭാര്യയുടെ ജീവൻ രക്ഷിക്കാനുള്ള ഭർത്താവിെൻറ പോരാട്ടം ഫലം കാണണമെങ്കിൽ നാടും ഒപ്പം നിൽക്കണം. വലിയകുളം ത്രിവേണി ജങ്ഷനിൽ എൻ.സി. ജോൺ ബംഗ്ലാവിന് എതിർവശം താമസിക്കുന്ന ബാബുവിെൻറ ഭാര്യ ബൾക്കീസ് ബീവിയാണ് (51) രണ്ട് വൃക്കക്കും അസുഖം ബാധിച്ച് അവശനിലയിൽ കഴിയുന്നത്. ഹൃദ്രോഗിയായ ബാബുവിന് തൊഴിൽ ചെയ്യാനാവാത്ത അവസ്ഥയാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ബൾക്കീസ് ബീവിയുടെ ജീവൻ നിലനിർത്തുന്നത്. ഇതിന് 4500 രൂപയോളം വേണം. കയർതൊഴിലാളി ക്ഷേമനിധിയിൽനിന്ന് വല്ലപ്പോഴും ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഏക ആശ്രയം. നാട്ടുകാർ നൽകുന്ന സഹായങ്ങൾ കൊണ്ടാണ് ചികിത്സയും വീട്ടുചെലവും നടക്കുന്നത്. വാടകവീട്ടിൽ കഴിയുന്ന ഇവർക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ചികിത്സക്ക് കൂടുതൽ പണം ചെലവാകുന്നതിനാൽ വാടക കൊടുക്കാൻപോലും കഴിയുന്നില്ല. നാല് മക്കളാണ് ഇവർക്കുള്ളത്. ചികിത്സസഹായം സ്വരൂപിക്കാൻ പരിസരവാസികളുടെ നിർദേശപ്രകാരം ബൾക്കീസ് ബീവിയുടെയും ബാബുവിെൻറയും പേരിൽ അലഹബാദ് ബാങ്കിെൻറ തിരുവമ്പാടി ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 50392492616. ഐ.എഫ്.എസ്.സി കോഡ്: എ.എൽ.എൽ.എ 0212321.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.