പൂർവവിദ്യാർഥി, അധ്യാപക സംഗമം

കൊച്ചി: ആലുവ യു.സി കോളജിലെ 1960--2015 കാലഘട്ടത്തിലെ പൂർവവിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം 'യു.സി എ​െൻറ സ്‌നേഹതീരം' പരിപാടി ജൂലൈ ഏഴിനും എട്ടിനും നടക്കും. ഏഴിന് വൈകീട്ട് നാലിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 4.30ന് ഫോട്ടോഗ്രഫി പ്രദര്‍ശനവും തുടര്‍ന്ന് പൂർവവിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. എട്ടിന് രാവിലെ 9.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം , സി.എസ്. ഫിലിപ്പ് എന്നിവര്‍ക്കും 18 അധ്യാപകര്‍ക്കും സ്വീകരണം നൽകും. സ്‌നേഹതീരം 2017​െൻറ ഉദ്ഘാടനം രാവിലെ 10ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നിര്‍വഹിക്കും. തുടര്‍ന്ന് യു.സി കോളജിലെ 75​െൻറ നിറവിലെത്തിയ 18 ഗുരുക്കന്മാരെ ആദരിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം നടത്തും. ഫോണ്‍: 9447161637. ucsnehatheeram.in. വാർത്തസമ്മേളനത്തില്‍ പ്രഫ.പി.ജെ. ജോസഫ്, പ്രഫ. വി.ടി.ജോയ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.