മീമ്പാറ-കുടകുത്തി റോഡ് തിരിഞ്ഞുനോക്കാതെ അധികൃതർ; കിലോമീറ്ററോളം ഭാഗം പൂർണമായും തകർന്നിട്ട് 10 വർഷം കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മീമ്പാറ-കുടകുത്തി റോഡ് വർഷങ്ങളായി നാശോന്മുഖമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. മീമ്പാറ കിഴക്കേകവലയിൽനിന്ന് പിറവത്തേക്കുള്ള പ്രധാന റോഡാണ് ഒരു കി.മീറ്ററോളം ഭാഗം പൂർണമായും തകർന്നുകിടക്കുന്നത്. 10 വർഷമായി റോഡ് തകർന്നുകിടന്നിട്ടും ഇരുകക്ഷിയിലും ഉൾപ്പെട്ട ജനപ്രതിനിധികൾ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. റോഡിെൻറ ശോച്യാവസ്ഥയുടെ ചിത്രം സഹിതം ഫ്ലക്സ് അടിച്ചാണ് രാഷ്ട്രീയ പാർട്ടികൾ വോട്ട് തേടാനിറങ്ങിയത്. കോലഞ്ചേരി, പിറവം, പെരുമ്പാവൂർ പ്രദേശങ്ങളിലേക്കുള്ള പതിനഞ്ചോളം ബസുകളാണ് ഇതുവഴി സർവിസ് നടത്തുന്നത്. സമീപത്തെ പാടശേഖരങ്ങൾ നികത്തിയതാണ് റോഡ് തകരാൻ പ്രധാന കാരണമെന്നാണ് ആരോപണം. പാടം നികത്തി വീടുകൾ നിർമിച്ചതോടെ വെള്ളം ഒഴുകിപ്പോകാനാകാത്ത സ്ഥിതിയാണ്. റോഡിെൻറ ഇരുവശത്തും തോടുകൾ ഇല്ലാത്തതുമൂലം വെള്ളം കെട്ടിക്കിടക്കുകയാണ്. സ്കൂട്ടർ യാത്രക്കാരും കാൽനടക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാകുന്നതും പതിവുകാഴ്ചയാണ്. ഓട്ടോകൾ ഇതിലൂടെ ഓടാൻ തയാറാകാത്ത സ്ഥിതിയുമാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് ഉയർത്തി കാന നിർമിക്കുകയാണ് ഏകമാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.