താലൂക്ക് ഒാഫിസിലേക്ക് മാർച്ച്

മൂവാറ്റുപുഴ: അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘത്തി​െൻറ നേതൃത്വത്തിൽ മൂവാറ്റുപുഴ നടത്തി. വാഴപ്പിള്ളി കവലയിൽനിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സംഘം ജില്ല വെെസ് പ്രസിഡൻറ് പ്രഫ. ആർ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ യു.ആർ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എൻ. ജയപ്രകാശ്, ജോഷി സ്കറിയ, വത്സല സോമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.