ബിരുദത്തിന്​ ചേർന്ന്​ മടങ്ങവെ പെൺകുട്ടി ​റോഡപകടത്തിൽ മരിച്ചു

കുട്ടനാട്: ബിരുദ കോഴ്സിന് പ്രവേശനം നേടി മടങ്ങവെ അപകടത്തിൽ പെൺകുട്ടി മരിച്ചു. എ.സി റോഡില്‍ ബുധനാഴ്ച രാവിലെ 11.30ന് മാമ്പുഴക്കരി ജങ്ഷന് സമീപം െട്രയിലറിടിച്ച് പിതാവ് ഒാടിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ സഞ്ചരിച്ചിരുന്ന പുളിങ്കുന്ന് കണ്ണാടി കാളകണ്ടംചിറ പ്രവീണ്‍ഭവനത്തില്‍ പി. പ്രവീണയാണ് (17) മരിച്ചത്. അമിതവേഗത്തിലെത്തിയ െട്രയിലർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറി​െൻറ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രവീണയുടെ തലയിലൂടെ ടോറസ് കയറി തൽക്ഷണം മരിച്ചു. അച്ഛന്‍ പ്രസന്നന് കൈക്കും മറ്റും പരിക്കേറ്റു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ അഡ്മിഷന്‍ നേടിയശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. വെള്ളക്കെട്ടിലും ലോറികളുടെ വേഗപ്പാച്ചിലിലും രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സജിമോൾ. സഹോദരന്‍: പ്രവീണ്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കാളംകണ്ടംചിറ വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.