റെയിൽവേ സ്‌റ്റേഷനിൽ പരിശോധന; 30 കിലോ പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയില്‍

ആലുവ: റെയില്‍വേ സറ്റേഷനിലെ പരിശോധനയില്‍ 30 കിലോ പുകയില ഉൽപന്നങ്ങളുമായി രണ്ടു പേര്‍ പിടിയിലായി. ആലുവ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സി​െൻറ ക്വിക്ക് റെസ്‌പ്പോണ്‍സ് ടീമും ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചയായിരുന്നു പരിശോധന. 30,000 രൂപ വിലവരുന്ന ഹാന്‍സ്, പാന്‍ പരാഗ് ഇനങ്ങളാണ് പിടിച്ചെടുത്തത്. അസം സ്വദേശികളായ റെജിബുൽ ഇസ്‌ലാം, റാബുൽ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നതിനാല്‍ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ ആർ.പി.എഫ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ്, ഹെഡ് കോണ്‍സ്‌റ്റബിളായ ഷാലു ദേവസ്യ, കോണ്‍സ്‌റ്റബിളായ ഷാനവാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ എം.എസ്. ബാലകൃഷ്ണന്‍, പ്രിവൻറീവ് ഓഫിസര്‍മാരായ അനീഷ് മോഹന്‍, കാര്‍ത്തികേയന്‍, സിവില്‍ എക്‌സൈസ് ഓഫിസറായ ഷിവിന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.