വൈദ്യുതി മുടങ്ങും

ആലുവ: ടൗണ്‍ സെക്ഷന്‍ പരിധിയിലെ എടയപ്പുറം നമ്പര്‍ ഒന്ന്, നമ്പര്‍ രണ്ട്, ശിവഗിരി, കീരംകുന്ന്, ചൊവ്വര ഫെറി, കുട്ടമശ്ശേരി, കൊരളിക്കാവ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് അഞ്ചുവരെ . റേഷന്‍ വ്യാപാരികളെ മര്‍ദിച്ച സംഭവം: വാതില്‍പ്പടി വിതരണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്‌ഥര്‍ ആലുവ: സര്‍ക്കാര്‍ ആരംഭിച്ച വാതില്‍പ്പടി വിതരണം അട്ടിമറിക്കാനുള്ള റേഷന്‍ വ്യാപാരികളുടെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് സിവില്‍ സപ്ലൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. നേരേത്ത സ്വകാര്യ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ഭക്ഷ്യസാധനങ്ങള്‍ വ്യാപാരികള്‍ വാങ്ങിയിരുന്നത്. ഇവ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയായിരുന്നു. വാതില്‍പ്പടി വിതരണം ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം എടത്തല ഗോഡൗണില്‍ വ്യാപാരികള്‍ അനാവശ്യമായി സംഘടിച്ചതിനെ തുടര്‍ന്നാണ് ചുമട്ട് തൊഴിലാളികളുമായി പ്രശ്‌നമുണ്ടായത്. എന്നാല്‍, ഇതില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്‌ഥരെ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ ആരോപിച്ചു. റേഷന്‍ വ്യാപാരികള്‍ നടത്തുന്ന നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ക്കെതിരെ കേരള സിവില്‍ സപ്ലൈസ് ഒാഫിസേഴ്‌സ് ഫെഡറേഷന്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ല പ്രസിഡൻറ് ജസ്‌റ്റിസ് ബാബുവും, സെക്രട്ടറി സി.എ. ഉണ്ണികൃഷ്ണനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.