കാക്കനാട്: കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ വിട്ടുപോയ 18 മുതൽ 21 വയസ്സുവരെയുള്ളവരുടെ പേര് ചേർക്കാൻ സംഘടിപ്പിക്കുന്ന പ്രത്യേക കർമപദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം 16ന് ഉച്ചക്ക് രണ്ടിന് െതരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ നടക്കും. കവിത തിയറ്ററിൽ ടിക്കറ്റിന് അധിക ചാർജ് സ്ഥിരം സമിതി ശിപാർശക്കെതിരെ പ്രതിഷേധം കൊച്ചി: കവിത തിയറ്ററിന് ടിക്കറ്റ് ചാർജിനത്തിൽ രണ്ടുരൂപ അധികം ഈടാക്കാൻ അവസരമൊരുക്കുന്ന നഗരസഭ ധനകാര്യ സ്ഥിരംസമിതിയുടെ ശിപാർശക്കെതിരെ വൻ പ്രതിഷേധം. കവിത തിയറ്ററിൽ നിലവിൽ 83, 103 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചില്ലറ നൽകാൻ ബുദ്ധിമുട്ടായതിനാൽ രണ്ടുരൂപ കൂടി അധികം ഈടാക്കാൻ അനുവദിക്കണമെന്നുപറഞ്ഞാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൗൺസിലിൽ ശിപാർശ അവതരിപ്പിച്ചത്. ഇതിനെ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ ഒരുമിച്ച് എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.