സ്ത്രീ ശാക്തീകരണത്തിന് പുതിയ പദ്ധതി തയാറാക്കും ^മന്ത്രി ശൈലജ

സ്ത്രീ ശാക്തീകരണത്തിന് പുതിയ പദ്ധതി തയാറാക്കും -മന്ത്രി ശൈലജ ആലപ്പുഴ: സ്ത്രീ ശാക്തീകരണത്തിന് പുതിയ പദ്ധതി തയാറാക്കുന്നതായി ആരോഗ്യ സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ. സംസ്ഥാന വനിത വികസന കോർപറേഷ​െൻറ സ്വയംസംരംഭകർക്കുള്ള വായ്പമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള സമൂഹത്തിൽ സ്ത്രീകളെ ഇപ്പോഴും രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസവും ചിന്തിക്കാന്‍ കഴിവുമുള്ള സ്ത്രീകള്‍ പൊതുസമൂഹത്തിലിറങ്ങണം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആവിഷ്‌കരിച്ചതുപോലെ പ്രായമായവര്‍ക്ക് സ്വയംപ്രഭയെന്ന പേരില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ജില്ലയില്‍ ഒന്നുവീതം ആരംഭിക്കാനാണ് തീരുമാനം. സർക്കാർ ആശുപത്രികളെ ശക്തമാക്കാനുള്ള പദ്ധതികളുമായി വകുപ്പ് മുന്നോട്ടുപോകുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാറി‍​െൻറ ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്ന തരത്തിൽ സർക്കാർ ആശുപത്രികള്‍ മാറുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റം യാഥാസ്ഥിതികര്‍ക്ക് സങ്കല്‍പിക്കാനാകില്ലെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി. തെറ്റായ വിശ്വാസങ്ങള്‍ മാറ്റാതെ ജനതക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡൻറ് ദലീമ ജോജോ, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, വനിത വികസന കോര്‍പറേഷന്‍ അധ്യക്ഷ കെ.എസ്. സലീഖ, കമല സദാനന്ദന്‍, അന്നമ്മ പൗലോസ്, ടി.വി. മാധവിയമ്മ, നഗരസഭ അംഗം കവിത, കോര്‍പറേഷന്‍ എം.ഡി പി.സി. ബിന്ദു, വി.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.