കൊച്ചി: എം. ജി റോഡ് സെൻറര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലെക്‌സ് സിനിമാശാലകളുടെ പ്രവർത്തനം തടഞ്ഞ് ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിധി പറയുന്നത് വരെ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. ഫയര്‍ ആൻഡ് സേഫ്റ്റി വകുപ്പിെൻറ എ ന്‍.ഒ.സിയില്ലാതെയാണ് സിനിമാശാലകൾ പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തനം നിർത്തിവെപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് കലക്ടര്‍ നൽകിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു മാൾ അധികൃതരുടെ ഹരജി. നിലവിൽ മാൾ തുറന്നു പ്രവർത്തിപ്പിച്ചു വരികയാണ്. ദുരന്ത നിവാരണ നിയമത്തിലെ 30, 33, 34, 51 (ബി) വകുപ്പുകള്‍ പ്രകാരമായിരുന്നു ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ ഉത്തരവ്. 53.3 മീറ്റര്‍ ഉയരത്തില്‍ വാണിജ്യ, പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം സ്ഥലത്തിെൻറ ഉടമസ്ഥരായ പി.വി.സ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് പിന്നീടിത് ആളുകൾ സംഘടിച്ചെത്തുന്ന അസംബ്ലി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെന്നും ഫയര്‍ ആൻഡ് സേഫ്റ്റി വിഭാഗത്തിെൻറ എ ന്‍.ഒ.സിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് കലക്ടറുടെ ഉത്തരവിൽ പറയുന്നത്. എൻ.ഒ.സി നിഷേധിച്ച ഫയർ ആൻഡ് സേഫ്ടി വകുപ്പിെൻറ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയും കോടതി ഇതോടൊപ്പം പരിഗണിച്ചു. ഇൗ ഉത്തരവും കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.