കൊച്ചി: ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രസിഡൻറ് സി.പി. റഷീദിനെയും ഹരിഹരശർമയെയും കള്ളക്കേസ് ചുമത്തി തടവിലടച്ച തമിഴ്നാട് പൊലീസിെൻറ നടപടിയിൽ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം സംസ്ഥാനസമിതി പ്രതിഷേധിച്ചു. കോയമ്പത്തൂർ ജയിലിൽ കഴിയുന്ന അനൂപ്, ഷൈന എന്നിവരെ സന്ദർശിക്കുന്നതിന് എത്തിയ റഷീദും ഹരിഹരശർമയും തടവുകാർക്ക് കൈമാറിയ വസ്ത്രത്തിനുള്ളിൽ പെൻഡ്രൈവ് ഒളിപ്പിച്ചിരുന്നു എന്നാരോപിച്ചാണ് കേസ് എടുത്തത്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാർക്ക് നിയമസഹായം ലഭ്യമാക്കുകയും കേസുകൾ നടത്താൻ സഹായിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുകയാണ്. സമൂഹത്തിൽ നിശ്ശബ്ദത പരത്താനുള്ള ഭരണകൂട നീക്കം ചെറുക്കണം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.