സമാധാന യോഗം നടത്തി

കൂത്താട്ടുകുളം: പാലക്കുഴയിൽ ആഴ്ചകളായി നടക്കുന്ന അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നും ഇതിന് നേതൃത്വം നൽകുന്ന രാഷ്്ട്രീയ പാർട്ടികൾ പിന്മാറണമെന്നും ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാലക്കുഴയിൽ ചേർന്ന സമാധാനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എൻ. സുനിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ്‌ വാഴക്കൻ, കെ.പി.സി.സി അംഗം കെ.എ. തോമസ്‌, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സെക്രട്ടറിമാരായ ഉല്ലാസ് തോമസ്‌, പി.പി. എൽദോസ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.എം. സലീം, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡൻറ് ജോസ് പെരുംപിള്ളികുന്നേൽ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡൻറുമാരായ സിബി ജോർജ്, റോയ് ഐസക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഡിൽഷ മണികണ്ഠൻ, ജയ്‌സൺ‌ ജോർജ്, പി.ജി. സിജു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് ഉല്ലാസ് തോമസ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.