തെരുവുനായ്​കളെ കൊന്നവർക്ക്​ നിയമസഹായം നൽകണം

പിറവം: തെരുവുനായ്കളെ കൊന്ന കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് സർക്കാർ നിയമസഹായം നൽകണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ജിൽസ് പെരിയപ്പുറം ആവശ്യപ്പെട്ടു. ഏപ്രിൽ ഏഴിന് രാത്രി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറ്റിങ്ങൽ കിഴുവിലം മാമം കാട്ടുപ്പുറം ചാരുവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ (85) മരിച്ചതിനെത്തുടർന്ന് തെരുവുനായ് പീഡിതസംഘത്തി​െൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ആക്രമണകാരികളായ നായ്ക്കളെ കൊന്നൊടുക്കിയിരുന്നു. ഇതിനെതിരെ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, തെരുവുനായ് ഉന്മൂലനസംഘം ചെയർമാൻ ജോസ് മാവേലി ഉൾപ്പെടെ ചില ജനപ്രതിനിധികളുടെയും പേരിൽ കേസെടുത്തിരുന്നു. ഇൗ സംഭവത്തിൽ ഹരിയാന സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ കേസിൽ ഉൾപ്പെട്ടവരോട് സുപ്രീംകോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിചേർക്കപ്പെട്ടവർക്ക് നിയമസഹായം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.