പട്ടികജാതി കുടുംബങ്ങളുടെ സമരം: എ.ഡി.എമ്മുമായി നടത്തിയ ചർച്ച പരാജയം

കടുങ്ങല്ലൂര്‍: മുപ്പത്തടത്ത് സമരം നടത്തിവരുന്ന പട്ടികജാതി കുടുംബങ്ങളുമായി എ.ഡി.എം നടത്തിയ ചർച്ച പരാജയം. അനുവദിച്ച് കിട്ടിയ ഭുമി വാസയോഗ്യമാക്കണമെന്ന്‍ ആവശ്യപ്പെട്ടാണ് പട്ടികജാതി കുടുംബങ്ങൾ സമരം നടത്തിവരുന്നത്. . പഞ്ചായത്തിലെ ഭൂരഹിതരായ പത്ത് പട്ടികജാതി കുടുംബങ്ങള്‍ക്ക് മുപ്പത്തടം വെണ്‍മണിക്കച്ചാല്‍ പാടശേഖരത്ത് 35 സ​െൻറ് സ്ഥലം കഴിഞ്ഞ ഭരണ സമിതിയാണ് വാങ്ങി നല്‍കിയത്. എന്നാല്‍, തങ്ങളെ കാണിച്ചുതന്ന സ്ഥലമല്ല രജിസ്റ്റര്‍ ചെയ്തുതന്നതെന്ന് ആരോപിച്ച് കഴിഞ്ഞ 20 ദിവസമായി ഇവർ പഞ്ചായത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തി വരുകയായിരുന്നു. സമരത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടാതെ വന്നതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ആഴ്ച ഇവര്‍ നിരാഹാരസമരം ആരംഭിച്ചു. എ.ഡി.എം സമരക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടർന്ന് നിരാഹാരം അവസാനിപ്പിച്ചു. എന്നാല്‍, സമരത്തില്‍നിന്ന്‍ പിന്‍മാറാന്‍ ഇവര്‍ തയാറായില്ല. ഇതെ തുടര്‍ന്ന്‍ പ്രശ്നപരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും എ.ഡി.എമ്മുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നേരേത്ത ഞങ്ങളെ കാണിച്ചിരുന്ന ഭൂമി തന്നെ കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇവർക്കായി നൽകിയ ഭൂമി തണ്ണീര്‍തടമാണെന്നും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമെല്ലന്നും ചൂണ്ടിക്കാട്ടി കടുങ്ങല്ലൂര്‍ വില്ലേജ് ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹൈകോടതിയിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലും പരാതികള്‍ നിലവില്‍ ഉള്ളതിനാല്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനം എടുക്കുക എളുപ്പമല്ല. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. എ.ഡി.എം.എം.പി.ജോസ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്,കടുങ്ങല്ലൂര്‍വില്ലേജ് ഓഫിസര്‍,സമരസമിതി നേതാക്കള്‍ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.