സമ്പന്ന താരങ്ങളുടെ പട്ടികയിൽ ഷാറൂഖും സൽമാനും അക്ഷയ്​കുമാറും

ന്യൂയോർക്: 2016-17ൽ വിനോദ വ്യവസായരംഗത്ത് കൂടുതൽ പണം സമ്പാദിച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ ഷാറൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ്കുമാറും. ഫോബ്സ് മാഗസിൻ പുറത്തിറക്കിയ റാങ്കിങ്ങിലാണ് മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചത്. 65ാം സ്ഥാനത്തുള്ള ഷാറൂഖി​െൻറ സമ്പാദ്യം 245 കോടി രൂപയാണ്. സൽമാൻ ഖാൻ 71ാം സ്ഥാനത്താണ്; 238 കോടി രൂപ. 80ാം സ്ഥാനത്തുള്ള അക്ഷയ്കുമാർ 225 കോടി രൂപ സമ്പാദിച്ചു. പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമേരിക്കൻ റാപ് സംഗീതജ്ഞനും സംരംഭകനും പ്രശസ്ത സ്റ്റേജ്ഷോ 'ഡിഡ്ഡി'യുടെ അവതാരകനുമായ സീൻ കോംബ്സാണ്. 836 കോടി രൂപയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അമേരിക്കൻ ഗായകൻ ബിയോൺസ് രണ്ടാമതും എഴുത്തുകാരി ജെ.കെ. റൗളിങ് മൂന്നാമതും സംഗീതജ്ഞൻ ഡ്രേക്ക് നാലാമതും പോർചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചാമതുമുണ്ട്. പട്ടികയിൽ 10 നടന്മാരുണ്ടെങ്കിലും ഒറ്റ നടിപോലും ഇടംപിടിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.