കൊച്ചി മെേട്രാ: 'കൊച്ചി വൺ ആപ്' മുഖ്യമന്ത്രി പുറത്തിറക്കും

കൊച്ചി: കൊച്ചി മെേട്രാക്കും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള 'കൊച്ചി വൺ ആപ്' മുഖ്യമന്ത്രി പിണറായി വിജയൻ സർവിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കും. ഇതിനൊപ്പം യാത്രക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമുള്ള കൊച്ചി വൺ കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പുറത്തിറക്കും. തിരുവനന്തപുരത്ത് ചേർന്ന മെേട്രാ ഉന്നതതല യോഗത്തിലാണ് തീരുമാനം. മെേട്രാക്കും അനുബന്ധ സൗകര്യങ്ങൾക്കുമായാണ് കൊച്ചി വൺ ആപ്. മെേട്രായുടെയും അനുബന്ധ സർവിസുകളുടെയും സമയം, ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ കൂടാതെ നഗരത്തിലെ വ്യാപാരശാലകളിലെ വിലക്കുറവ്, ആനുകൂല്യങ്ങൾ എന്നിവ ഇതിലൂടെ അറിയാനാവും. െട്രയിനുകൾ വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയവും അറിയാം. കൂടാതെ വിനോദ സഞ്ചാരികൾക്കും മറ്റും നഗരത്തിലെ സന്ദർശന പ്രാധാന്യമുള്ള കേന്ദ്രങ്ങൾ അറിയുന്നതിനും തുടർന്നുള്ള വിവരം നൽകുന്നതിനുമുള്ള സൗകര്യവും ഉണ്ടാകും. എ.ടി.എം കാർഡി​െൻറ മാതൃകയിലുള്ള കൊച്ചി വൺ കാർഡ് ഉപയോഗിച്ച് മെേട്രായിലും അനുബന്ധ ഗതാഗത സംവിധാനങ്ങളായ ബസ്, ബോട്ട് എന്നിവയിലും യാത്ര ചെയ്യാം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു പോലെ ചാർജ് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.