മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂടിയാലോചനയോഗം

കൊച്ചി: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണക്കായി മറ്റുമദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായും സഭയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളുടെയും നേതാക്കളുടെയും യോഗം വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്ക് പി.ഒ.സിയിൽ സംഘടിപ്പിക്കും. വിവിധ സംഘടനകളുടെ ഭാരവാഹികളും സംബന്ധിക്കും. കെ.സി.ബി.സി പ്രസിഡൻറ് ആർച്ച് ബിഷപ് ഡോ. സൂസപാക്യം, മദ്യവിരുദ്ധ ഏകോപനസമിതി ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.