ആലപ്പുഴ: കേരളം സന്ദർശിക്കുന്ന ശൃംഗേരി ശങ്കരാചാര്യ ഭാരതതീർഥ സ്വാമികൾക്ക് ബുധനാഴ്ച ആലപ്പുഴയിൽ സ്വീകരണം നൽകും. ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലത്തുനിന്ന് ബുധനാഴ്ച വൈകുന്നേരം ജില്ലയിൽ എത്തുന്ന സ്വാമിയെ കളർകോട് എസ്.ഡി കോളജിന് മുന്നിൽ നഗരസഭ ചെയർമാൻ തോമസ് ജോസഫിെൻറ നേതൃത്വത്തിൽ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെ തിരുവമ്പാടി, ഇരുമ്പുപാലം, സീറോ ജങ്ഷൻ, മുല്ലയ്ക്കൽ ക്ഷേത്രം, വടക്കുവശാൽ ശെൽവി അമ്മൻകോവിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എഡ്.ഡി.വി സെൻറിനറി ഹാളിൽ എത്തും. ഇവിടെ പൂർണകുംഭം നൽകി സ്വീകരിക്കും. ധൂളീപാദ പൂജക്കുശേഷം നടക്കുന്ന പൗരസ്വീകരണത്തിൽ മന്ത്രിമാരായ ഡോ. തോമസ് െഎസക്, ജി. സുധാകരൻ, കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ പെങ്കടുക്കും. 15ന് രാവിലെ 8.30ന് സ്വാമി മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹത്തോട് ചേർന്ന് പുതുതായി നിർമിച്ച 'ആദിശങ്കര നിലയം' ഉദ്ഘാടനം ചെയ്യും. ഒമ്പതിന് എസ്.ഡി.വി സ്കൂളുകളിൽ പുതുതായി നിർമിച്ച ബാസ്കറ്റ്ബാൾ കോർട്ടുകൾ ആശീർവദിക്കും. തുടർന്ന് വൈകുന്നേരം നാലുമണിയോടെ മള്ളിയൂരിലേക്ക് തിരിക്കും. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി ജെ. കൃഷ്ണൻ, ചെയർമാൻ എസ്. മഹാദേവൻ, ജനറൽ കൺവീർ പി. വെങ്കിട്ടരാമ അയ്യർ, എൻ. നീലകണ്ഠൻ, എസ്. രാമാനന്ദ് എന്നിവർ പെങ്കടുത്തു. ലോഗോ പ്രകാശനം ഇന്ന് ആലപ്പുഴ: ആഗസ്റ്റിൽ ആലപ്പുഴയിൽ നടക്കുന്ന 42ാമത് ദേശീയ സീനിയർ പുരുഷ-വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിെൻറ ലോഗോ ചൊവ്വാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്യും. രാവിലെ 9.30ന് ജില്ല പഞ്ചായത്ത് ഹാളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.