ഡോ. പദ്മനാഭ ഷേണായി റുമറ്റോളജിസ്​റ്റ്​ അംബാസഡര്‍

കൊച്ചി: ഏഷ്യ പസഫിക് ലീഗ് ഓഫ് അേസാസിയേഷന്‍സ് ഫോര്‍ റുമറ്റോളജിയുടെ (അപ്‌ലാര്‍) റുമറ്റോളജിസ്റ്റ് അംബാസഡറായി ഡോ. പദ്മനാഭ ഷേണായി നിയമിതനായി. ഏഷ്യ പസഫിക് രാജ്യങ്ങളിലെ വാതരോഗ വിദഗ്ധരുടെ ഗവേഷണം, പഠനം, തൊഴില്‍ സാഹചര്യങ്ങളുടെ ഉന്നമനം, ചികിത്സാ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍ പരസ്പരം കൈമാറ്റം, ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘടനയാണ് അപ്‌ലാര്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ റുമറ്റോളജിസ്റ്റ് ഈ പദവിയില്‍ എത്തുന്നത്. സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചതിന് പദ്മനാഭ ഷേണായിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. വാതരോഗ ചികിത്സാവിദഗ്ദരുടെ 32-ാമത് ദേശീയ സമ്മേളനം 'ഐറാകോണ്‍ 2016'​െൻറ മുഖ്യ സംഘാടകനും ഡോ.ഷേണായിയായിരുന്നു. എറണാകുളം നെട്ടൂരിലെ സ​െൻറര്‍ ഫോര്‍ റുമറ്റിസം എക്‌സലന്‍സ് (ഡോക്ടര്‍ ഷേണായീസ് കെയർ) സ്ഥാപകനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.