മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി വിവിധ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമും പാചകപ്പുരയും നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കാവുങ്കര തര്‍ബിയത്ത് യു.പി.സ്‌കൂള്‍, കടാതി ഗവ. എല്‍.പി സ്‌കൂള്‍, കദളിക്കാട് സെൻറ് മേരീസ് എല്‍.പി.എസ്, വെസ്റ്റ് കുന്നയ്ക്കാല്‍ ഗവ.എല്‍.പി.എസ്, മൂവാറ്റുപുഴ മാര്‍ത്തോമ്മ എല്‍.പി.എസ്, മൂവാറ്റുപുഴ കെ.എം.എല്‍.പി.എസ്, മുളവൂര്‍ എം.എസ്.എം എല്‍.പി.എസ് എന്നിവക്കാണ് സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കാന്‍ പണം അനുവദിച്ചത്. കടാതി ഗവ.യു.പി.എസ്, മേക്കടമ്പ് ഗവ.എല്‍.പി.എസ്, വാഴപ്പിള്ളി ഗവ.ജെ.ബി.സ്‌കൂള്‍, ആരക്കുഴ തോട്ടക്കര സെൻറ് ജോര്‍ജ് യു.പി.എസ്, കല്ലൂര്‍ക്കാട് മണിയന്തടം ഗവ.എല്‍.പി.എസ്, പായിപ്ര ഗവ.യു.പി.എസ്, മുടവൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍ എന്നിവക്കാണ് പാചകപ്പുര നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മുളവൂരില്‍ മെഗാ മെഡിക്കല്‍ക്യാമ്പ് ഇന്ന് മൂവാറ്റുപുഴ: ഡെങ്കിപ്പനി പടരുന്ന മുളവൂരില്‍ ചൊവ്വാഴ്ച മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. രാവിലെ 10ന് മുളവൂര്‍ പൊന്നിരിക്കപറമ്പ് സെൻറ് മേരീസ് സൺഡേ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് സൈനബ സലീം അധ്യക്ഷത വഹിക്കും. മുളവൂര്‍ മേഖലയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, കലക്ടര്‍ മുഹമ്മദ് വൈ.സഫീറുല്ല എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ തീരുമാനമനുസരിച്ചാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.