മാന്നാർ: ബുധനൂരിൽ മണ്ണ് മാഫിയ സജീവം. ഗുണ്ടാ നേതാവിെൻറ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് പരാതി നൽകാൻ നാട്ടുകാർ ഭയപ്പെടുകയാണ്. വീട് നിർമാണത്തിന് അഞ്ചുസെൻറ് സ്ഥലം നികത്താൻ നൽകുന്ന അനുമതി മറയാക്കിയാണ് മണ്ണ് മാഫിയ പ്രവർത്തിക്കുന്നത്. ഏകദേശം 30ഓളം വരുന്ന സംഘത്തിനെതിരെ പരാതി പറയുന്നവരെ ആക്രമിക്കുന്നതിനാൽ ഇവർക്കെതിരെ ആരും പരാതിയുമായി രംഗത്തെത്തുന്നില്ല. പത്തോളം ടിപ്പറുകളും രണ്ട് എക്സ്കേവറ്ററും വാടകക്ക് എടുത്താണ് നിലം നികത്തൽ നടത്തുന്നത്. മഴക്കാലമായതോടെ കെട്ടിടം പൊളിക്കുന്ന വേസ്റ്റുകൾ ആദ്യം ടിപ്പർലോറികളിൽ നിലങ്ങളിൽ ഇറക്കി പാത ഒരുക്കും. തുടർന്ന് മല മണ്ണ് ഇറക്കി നിലം നികത്തി എടുക്കുകയാണ് പതിവ്. ഒരു സെൻറ് നിലം നികത്താൻ ഒരുലക്ഷം രൂപ വരെയാണ് ഉടമകളിൽനിന്നും ഈടാക്കുന്നത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും നൽകാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നിലം ഉടമകളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നത്. മാന്നാർ പൊലീസ് ഈ സംഘത്തിനെതിരെ നടപടി ശക്തമാക്കിയതിനെ തുടർന്നാണ് സംഘം വിപുലീകരിച്ചത്. യുവാക്കൾക്ക് ബൈക്കും മൊബൈലും ആവശ്യത്തിന് മദ്യവും നൽകിയ ശേഷം പൊലീസിനെ നിരീക്ഷിക്കാനായി പ്രധാന ജങ്ഷനിൽ കാവൽ നിർത്തിയ ശേഷമാണ് നിലം നികത്തൽ ആരംഭിക്കുന്നത്. മുമ്പ് രാത്രിയിൽ മാത്രമായി നടന്നുവന്നിരുന്ന നിലം നികത്തൽ ഇപ്പോൾ പകൽ സമയങ്ങളിലും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.