മാവേലിക്കര: ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികള്‍ 13ന് വൈകീട്ട് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 28 ലക്ഷം വിനിയോഗിച്ച് നവീകരണം പൂര്‍ത്തീകരിച്ച കാഷ്വൽറ്റി, സംസ്ഥാന ആരോഗ്യ വകുപ്പിെൻറ ഫണ്ടില്‍നിന്നും 10 ലക്ഷം വിനിയോഗിച്ച് നിർമാണം പൂര്‍ത്തീകരിച്ച കീമോതെറപ്പി യൂനിറ്റ് എന്നിവ നാടിന് സമര്‍പ്പിക്കും. കൂടാതെ ആര്. രാജേഷ് എം.എൽ.എയുടെ ആസ്തി വികസനപദ്ധതിയില്‍ 70 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡോർമിറ്ററി, കാൻറീന്, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമുറി എന്നിവയടങ്ങുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. ജില്ല ആശുപത്രിയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 68.25 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ബഹുനില സമുച്ചയത്തിന് അനുമതി ലഭ്യമാക്കുന്നതിന് നടപടി പൂര്‍ത്തിയായി. ഡി.പി.ആര് ഈ മാസം നടക്കുന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ പരിഗണനക്ക് സമര്‍പ്പിക്കും. കാഷ്വൽറ്റി ബ്ലോക്കിന് പുറമെ 2017-18 വര്‍ഷത്തെ ഫണ്ടിൽ ഉള്‍പ്പെടുത്തി 1.92 കോടി രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഹൈ റെസിസ്റ്റന്‍സ് സോണോ മീറ്റര്‍ 50 ലക്ഷം, രണ്ടാംഘട്ട പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുലക്ഷം, ജെറിയാട്രിക് വാര്‍ഡ് 50 ലക്ഷം, ഹൈടെക് വൈദ്യുതി 35 ലക്ഷം, ജനകീയ ലാബ് 12 ലക്ഷം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം എന്നിങ്ങനെയാണ് ഈ ഫണ്ട് ജില്ല പഞ്ചായത്ത് ആശുപത്രിയില്‍ വിനിയോഗിച്ചുവരുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 44 താലൂക്ക്-ജില്ല ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ അനുവദിച്ചതില്‍ ഒന്ന് മാവേലിക്കര ജില്ല ആശുപത്രിയില്‍ നിര്‍മാണം ആരംഭിച്ചു. സെപ്റ്റംബറില്‍ ഡയാലിസിസ് സെൻററിെൻറ പ്രവര്‍ത്തനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.