വടുതല: കോരിച്ചൊരിയുന്ന മഴയെയും കാറ്റിനെയും പേടിക്കാതെ ഒരുദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുകയെന്ന അഞ്ചാംക്ലാസുകാരിയുടെ സ്വപ്നം പൂവണിഞ്ഞു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിലെ നിലംപൊത്താറായ ഒറ്റമുറി ഷെഡിൽ എന്നും പ്രാർഥനയോടെയാണ് സീതാലക്ഷ്മി കഴിഞ്ഞിരുന്നത്. സുരക്ഷിതമില്ലാത്ത കുടിലിൽ സീതക്ക് കൂട്ടായി അമ്മ ഉഷയും അപ്പൂപ്പൻ കുഞ്ഞപ്പനും മാത്രമേയുള്ളൂ. ചാരിവെച്ച പലകകളും സാരിത്തുണ്ടുകളുമായിരുന്നു രാത്രികാലങ്ങളിൽ അവരുടെ സുരക്ഷക്ക് കൂട്ടിരുന്നത്. അമ്മയുടെ ചെറിയ വരുമാനത്തിൽ ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഈ കൊച്ചുകുടുംബത്തിെൻറ പ്രയാസം മനസ്സിലാക്കി സീത പഠിക്കുന്ന മറ്റത്തിൽ ഭാഗം ഗവ. എൽ.പി സ്കൂളിലെ കൂട്ടുകാരും അധ്യാപകരും എസ്.എം.സിയും അടച്ചുറപ്പുള്ള വീട് വെച്ചുകൊടുക്കാൻ തയാറായത്. കുട്ടിയുടെ വീടിെൻറ അവസ്ഥ മനസ്സിലാക്കിയ സ്കൂൾ അധികൃതർ ഇതിന് പരിഹാരം കാണാൻ തീരുമാനിക്കുകയും സ്കൂളിൽ നിന്നുതന്നെ നല്ലൊരു തുക കണ്ടെത്തുകയും ചെയ്തു. ചില സുമനസ്സുകളുടെ സഹായവും സോളിഡാരിറ്റി, വെൽെഫയർ പാർട്ടി പ്രവർത്തകരുടെ ശ്രമദാനങ്ങളും കൂടി ചേർന്നപ്പോൾ സീതാലക്ഷ്മിയുടെ കുടുംബത്തിെൻറ ചിരകാലാഭിലാഷം സാധ്യമായി. പഠിക്കാൻ മിടുക്കിയായ സീത ഇന്ന് അന്തിയുറങ്ങുന്നത് അവളുടെ സ്വപ്ന ഭവനത്തിലാണ്. എ.എം. ആരിഫ് എം.എൽ.എയിൽനിന്ന് വീടിെൻറ താക്കോൽ ഏറ്റുവാങ്ങുമ്പോൾ സീതാലക്ഷ്മിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. തെൻറ പ്രയാസങ്ങൾക്കൊപ്പവും കുടുംബത്തോടൊപ്പംനിന്ന കൂട്ടുകാർക്കും അധ്യാപകർക്കും അവൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.