കുട്ടനാട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാട്ടിലെ വിവിധ പ്രവൃത്തികൾക്ക് അഞ്ചു കോടി അനുവദിച്ചു. നീലംപേരൂർ പഞ്ചായത്തിൽ കിഴക്കേ ചേന്നങ്കരി മഠത്തിൽ ഭഗവതി ക്ഷേത്രം മുതൽ കുറ്റിശ്ശേരി വരെ റോഡ് നിർമാണം, വെളിയനാട് പഞ്ചായത്തിൽ വെളിയനാട് ചന്ത മുതൽ നെടുവേലി പാലംവരെ റോഡ് നിർമാണം, കാവാലം പഞ്ചായത്ത് നെടുംപറമ്പ് മുതൽ ലിസിയോ വരെ റോഡ് നിർമാണം ഒന്നാം ഘട്ടം എന്നിവക്ക് 25 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. സർദാർ കെ.എം. പണിക്കർ വായനശാല കെട്ടിട നിർമാണം, പുളിങ്കുന്ന് പഞ്ചായത്ത് ശ്രീരംഗം പാലം മുതൽ ചതുർഥ്യാകരി പി.ഡബ്ല്യു.ഡി റോഡ്വരെയുള്ള റോഡ് നവീകരണം എന്നിവക്ക് 10 ലക്ഷം വീതം ലഭിക്കും. ചതുർഥ്യാകരി മുതൽ വേണാട്ടുകാട് വരെ റോഡ് നിർമാണം രണ്ടാംഘട്ടം, മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം എന്നിവക്ക് 50 ലക്ഷം വീതം ലഭിക്കും. രാമങ്കരി പഞ്ചായത്ത് വേഴപ്ര മങ്കോട്ട മുതൽ പാക്കളിൽ വായനശാല വരെയുള്ള റോഡ് നിർമാണത്തിന് 25 ലക്ഷം, ടൈറ്റാനിക് പാലം മുതൽ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം വരെയുള്ള റോഡ് നിർമാണത്തിന് 20 ലക്ഷം, മുട്ടാർ പഞ്ചായത്ത് മിനമോൾ റോഡ് നിർമാണം, അമ്പലം പാലം മുതൽ വടക്കോട്ട് കണ്ണംകുളം വരെ റോഡ് നിർമാണം എന്നിവക്ക് 15 ലക്ഷം വീതം അനുവദിച്ചു. ഓസാനാം പാലം മുതൽ കൊച്ചുപറമ്പ് മോഴിക്കാട്ട് വരെയുള്ള റോഡ് നിർമാണത്തിന് 10 ലക്ഷം, കൈനകരി പഞ്ചായത്ത് മീനപ്പള്ളി പാടശേഖരം ചുറ്റി റോഡ് നിർമാണം, ബേക്കറി പാലത്തിെൻറ നിർമാണം, ആലക്കാട് മുതൽ തോട്ടുവാത്തല ഗവ. യു.പി സ്കൂൾവരെ റോഡ് നിർമാണം എന്നിവക്ക് 25 ലക്ഷം വീതം, വീയപുരം പഞ്ചായത്ത് മൃഗാശുപത്രി കരിപ്പോലി ക്ഷേത്രം മുതൽ ചേങ്കരത്തറപടി വരെ റോഡ് നിർമാണം, മൃഗാശുപത്രി മുതൽ തറക്കേരി പടി വരെ റോഡ് നിർമാണം എന്നിവക്ക് 15 ലക്ഷം വീതം അനുവദിച്ചു. തകഴി പഞ്ചായത്തിലെ കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. എച്ച്.എസിന് കെട്ടിട നിർമാണത്തിന് 50 ലക്ഷം, എടത്വാ പഞ്ചായത്ത് ഈരാം വേലിപ്പടി മുതൽ പടിഞ്ഞാറോട്ട് ചന്തനപ്പടി വരെ റോഡ് നിർമാണത്തിന് 20 ലക്ഷം, തലവടി പഞ്ചായത്ത് തെക്കേപുരപടി മുതൽ കുറ്റിക്കാട്ട്പടി വരെ റോഡ് നിർമാണം, ചമ്പക്കുളം പഞ്ചായത്ത് തുലാമിറ്റം മുതൽ കൊട്ടാരം അമ്പലത്തിന് എതിർവശംവരെ റോഡ് നിർമാണം എന്നിവക്ക് 25 ലക്ഷം വീതം എന്നിങ്ങനെയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.