പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് വൈസ് പ്രസിഡൻറിനെ എൽ.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കി. സ്വതന്ത്ര അംഗങ്ങളായ എം.എം. റഹീമിെൻറയും അശോകെൻറയും പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച റഹീമും ഏഴ് സി.പി.എം അംഗങ്ങളും നൽകിയ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ചർച്ചക്കെടുത്തപ്പോൾ 11നെതിരെ 12 വോട്ടുകളോടെ പാസാകുകയായിരുന്നു. വെങ്ങോല പഞ്ചായത്തിലെ ഭരണം നഷ്ടപ്പെടാൻ കാരണം നേതൃത്വത്തിെൻറ പിടിപ്പുകേടാണെന്ന് ആരോപണമുണ്ട്. ലീഗ് പ്രവർത്തകനായിരുന്ന റഹീമിന് യു.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മത്സരിച്ച് വിജയിച്ചത്. തുടർന്ന് യു.ഡി.എഫ് ഭരണ സമിതിക്ക് പിന്തുണ നൽകുകയായിരുന്നു. പ്രസിഡൻറുസ്ഥാനം പിന്നാക്ക വിഭാഗം വനിതക്കായതിനാൽ ഈ വിഭാഗത്തിൽ യു.ഡി.എഫ് വനിതകൾ ഇല്ലാതിരുന്നതിനാൽ എൽ.ഡി.എഫ് വനിത പ്രസിഡൻറും യു.ഡി.എഫിെൻറ നേതൃത്വത്തിലുള്ള ഭരണ സമിതിയുമായിരുന്നു വെങ്ങോലയിൽ. കോൺഗ്രസിലെ പി.എ. മുക്താറായിരുന്നു വൈസ് പ്രസിഡൻറ്. എൽ.ഡി.എഫ് വിമതനായി ജയിച്ച അശോകൻ ഉൾെപ്പടെ 13 അംഗ പിന്തുണയോടെയായിരുന്നു ഭരണം. എന്നാൽ, പഞ്ചായത്ത് ഫണ്ട് വീതം െവക്കൽ ഉൾെപ്പടെയുള്ള കാര്യങ്ങളിൽ തഴയപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് റഹീം ഉന്നത നേതൃത്വത്തിന് പരാതി നൽകിയിരുന്നു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചെൻറ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ ഭരണത്തിന് നേതൃത്വം നൽകുന്ന വൈസ് പ്രസിഡൻറിനെ മാറ്റണമെന്ന നിലപാടാണ് റഹീം അവസാനം സ്വീകരിച്ചത്. എന്നാൽ, ഈ ഒത്തുതീർപ്പിന് വെങ്ങോല മണ്ഡലം കമ്മിറ്റി തയാറായില്ല. ഭരണം നഷ്ടപ്പെട്ടാലും മുക്താറിനെ മാറ്റിയുള്ള നീക്കുപോക്ക് വേണ്ടെന്ന നിലപാടാണ് മണ്ഡലം കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് റഹീം എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. സാഹചര്യം മുതലാക്കി സിപി.എമ്മിെൻറ സജീവ പ്രവർത്തകനായിരുന്ന അശോകനെ പാർട്ടിയിലേക്ക് എടുക്കാമെന്ന വാഗ്ദാനം നൽകിയാണ് സി.പി.എം അവിശ്വാസം വിജയിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.