വൈപ്പിന്‍: സൗത്ത് പുതുവൈപ്പില്‍ പട്ടികജാതിക്കാരനെ വീടുകയറി മർദിച്ചെന്ന ആരോപണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സൗത്ത് പുതുവൈപ്പ് തൈപ്പറമ്പില്‍ ഷെല്ബിന് (49), ബന്ധുക്കളായ സീഹമ (42), സൈബിന്, കേളു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ കൂട്ടത്തറ സുധീഷിെൻറ (41) പരാതിയിലും മാതാവ് സരോജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കേസെടുത്തതെന്ന് ഞാറക്കല്‍ പൊലീസ് അറിയിച്ചു. കൈക്കും മുഖത്തും പരിക്കേറ്റ സുധീഷ് ഞാറക്കല്‍ സര്‍ക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.അയല്‍വാസിയായ ബ്രാഞ്ച് സെക്രട്ടറി സുധീഷിെൻറ വീടിനോട് ചേര്‍ന്ന് മാലിന്യം തള്ളിയത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടികജാതി-വര്‍ഗ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമമനുസരിച്ച് കേസെടുക്കണമെന്ന് പട്ടികജാതി ഏകോപന സമിതി ഞാറക്കല്‍ യൂനിറ്റ് പ്രസിഡൻറ് എന്‍.കെ. പ്രഭാകരന് പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.