അങ്കമാലി: വേങ്ങൂര്‍- നായത്തോട് റോഡിലും കറുകുറ്റി-പുളിയനം-എളവൂര്‍ റോഡിലും ജല അതോറിറ്റി പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് മുറിച്ചത് റീടാറിങ് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് തുക അടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ ജലവിഭവമന്ത്രി മാത്യു ടി. തോമസിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി റോഡില്‍ പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ റോഡ് റീടാറിങ് ചെയ്യാനാവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് അടക്കണമെന്നാണ് ചട്ടം. എന്നാല്‍, മണ്ഡലത്തിലെയും ജില്ലയിലെയും പല റോഡുകളില്‍ നിർമാണത്തിനാവശ്യമായ തുക ജലവിഭവ വകുപ്പ് നല്‍കിയിട്ടില്ലെന്നും അതിനാല്‍ റോഡുകള്‍ കുഴിയായി കിടക്കുകയാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. ജില്ലയില്‍ പലയിടത്തായി 12കോടിയില്‍പരം അടക്കേണ്ടതുണ്ട്. അതില്‍ രണ്ട് കോടിയോളമാണ് അങ്കമാലി മണ്ഡലത്തില്‍ നല്‍കാനുള്ളത്. റോഡ് നിർമാണത്തിനാവശ്യമായ തുകയുടെ എസ്റ്റിമേറ്റ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് അധികൃതര്‍ ജലവിഭവ വകുപ്പിെൻറ അനുമതിക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടിയുണ്ടാകാതെവന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നതെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.