ചെങ്ങമനാട്: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ അശാസ്ത്രീയ കാന നിര്‍മാണംമൂലം വടവൃക്ഷം നിലം പൊത്തിയേക്കാമെന്ന ഭീതിയില്‍ നാട്ടുകാർ. ദേശ-കാലടി റോഡില്‍ കിഴക്കെദേശം രക്േതശ്വരി ക്ഷേത്രത്തിന് സമീപമാണ് വടവൃക്ഷം. ജലഅതോറിറ്റിയില്‍നിന്ന് ദേശം കുന്നുംപുറത്ത് കുടിവെള്ളം എത്തിക്കാൻ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡരികില്‍ അഞ്ചടി താഴ്ചയിലാണ് കാന നിര്‍മാണം. രണ്ടാഴ്ച മുമ്പാരംഭിച്ച പ്രവൃത്തി കിഴക്കെ ദേശത്ത് എത്തിയപ്പോഴാണ് 200 മീറ്ററോളം ഉയരമുള്ള കാലപ്പഴക്കമുള്ള ഭീമന് പഞ്ഞിമരത്തിന് കാന ഭീഷണിയാകുമെന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വീടുകളും, 11കെ.വി. വൈദ്യുതി ലൈനും, സ്കൂള്‍ ബസുകളടക്കം വാഹനങ്ങൾ സഞ്ചരിക്കുകയും ചെയ്യുന്ന ഭാഗത്താണ് മരം. മരത്തിനോട് ചേര്‍ന്നാണ് കാന നിര്‍മിക്കേണ്ടി വരുന്നത്. മഴക്കാലമായതിനാല്‍ അപകടസാധ്യത വര്‍ധിച്ചിരിക്കുന്നു. മരത്തിനോട് ചേര്‍ന്ന കാന നിർമാണം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ദേശം റസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ് സി.പി. നായര്‍, സെക്രട്ടറി കെ.പി. മുരളീധരന് എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതര്‍ക്കും, ജല അതോറിറ്റിക്കും പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.