കൊച്ചി: മോദിഭരണം ജനങ്ങളെ ഛിന്നഭിന്നമാക്കി ആഗോളീകരണ നയങ്ങൾ നിർബാധം നടപ്പാക്കുകയാണെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പറഞ്ഞു. എല്ലാ തൊഴിൽ മേഖലകളിലും തൊഴിലെടുക്കുന്നവർ സംഘടിച്ച് പൂർവാധികം ശക്തിയോടെ പ്രതികരിച്ചുവരുന്നത് മോദിഭരണത്തിനുള്ള താക്കീതാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽനിന്ന് വിരമിച്ച കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ നേതാവ് സി.ബി. വേണുഗോപാലിന് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ദക്ഷിണമേഖല പ്രസിഡൻറ് പി.ആർ. ശശി ആധ്യക്ഷത വഹിച്ചു. വി.കെ. പ്രസാദ്, എസ്. രമേശൻ, എസ്. കൃഷ്ണമൂർത്തി, ഇൻഷുറൻസ് രംഗത്തെ നേതാക്കളായ എം. കുഞ്ഞികൃഷ്ണൻ, രാജു, ജെ. ഗുരുമൂർത്തി, ജി. ആനന്ദ്, പി.വി. നന്ദകുമാർ, പി.ബി. ബാബുരാജ്, കെ.ജി. പ്രഭാകരൻ, ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനിൽ, ബി.എസ്.എൻ.എൽ നേതാവ് പി. എസ്. പീതാംബരൻ, കോൺഫെഡറേഷൻ സെക്രട്ടറി ഒ.സി. ജോയ്, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, വി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. സി.ബി. വേണുഗോപാൽ മറുപടി പ്രസംഗം നടത്തി. കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം.യു. തോമസ് സ്വാഗതവും ജോയൻറ് സെക്രട്ടറി കെ.കെ. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.