കാക്കനാട്: ആറാം പ്രവൃത്തി ദിനത്തില്‍ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ ഇനി സ്കൂള്‍ അധികൃതര്‍ക്ക് പേടി സ്വപ്നമാകില്ല. പകർച്ചവ്യാധികൾ നാട്ടിലുടനീളം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുമോയെന്ന ആശങ്കയും വേണ്ട. അധ്യയനം തുടങ്ങി ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പ് ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് പൂര്‍ണമായും ഒാണ്‍ലൈന്‍ സംവിധാനത്തിലാക്കിയതാണ് അധ്യാപകര്‍ക്ക് രക്ഷയാകുന്നത്. ആറാം പ്രവൃത്തി ദിനത്തിലെ അവസാന മണിക്കൂര്‍ വരെ കാത്തിരിക്കാതെ വിദ്യാര്‍ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയാകുന്ന മുറക്ക് മുഴുവന്‍ വിവരങ്ങളും വിദ്യാഭ്യാസ വകുപ്പിെൻറ സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കും. പുതുതായി ചേരുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മാത്രമാണ് ഇനി അപ്ഡേറ്റ് ചെയ്യാനുള്ളത്. ആറാം പ്രവൃത്തി ദിവസം ഉച്ചക്ക് ഒരു മണി വരെ മാത്രമായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് സ്വീകരിക്കുക. വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈനില്‍ രജിസ്ട്രേഷന്. ആധാര്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി അക്ഷയ കേന്ദ്രങ്ങളില്‍ രക്ഷിതാക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ഥികളുടെ വ്യാജ പ്രവേശനം തടയാന്‍ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ആധാര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടി സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം മുതല്‍ എ.ഇ, ഡി.ഇ ഓഫിസുകള്‍ കേന്ദ്രീകരിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ തുടങ്ങിയത്. എന്നാല്‍, ഇത്തവണ അതത് സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. കുട്ടികളുടെ കണക്കുകള്‍ അതത് എ.ഇ, ഡി.ഇ ഓഫിസുകളില്‍ നടക്കും. മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റായിരിക്കും വിവരങ്ങൾ പുറത്തുവിടുക. ഡി.ഡി. ഓഫിസുള്‍ക്ക് കൈമാറുന്ന വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്് പരിശോധിച്ചായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ല. എ.ഇ, ഡി.ഇ ഓഫിസുകളില്‍ ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഡി.ഡി ഓഫിസിലേക്ക് നല്‍കും. അന്തിമ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ശേഷം ഓണ്‍ലൈന്‍ രജിസ് ട്രേഷനില്‍ തിരുത്തലുകള്‍ നടത്താനാവില്ല. എ.ഇ.,ഡി.ഇ ഓഫിസുകളിലേക്ക് നല്കുന്ന വിവരങ്ങളില്‍ തിരുത്തലുകള്‍ നടത്താനുള്ള അവസരം നല്‍കിയിട്ടുണ്ട്. ആറാം പ്രവൃത്തി ദിവസം നിശ്ചയിച്ചിരിക്കുന്ന സമയ പരിധിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.